Section

malabari-logo-mobile

ഗോവയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു; പുതുവത്സരാഘോഷം ആശങ്കയില്‍

HIGHLIGHTS : First Omicon case confirmed in Goa; Concerned New Year's Eve

പനജി: ഗോവയില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ നിന്നെത്തിയ എട്ടുവയസ്സുകാരിക്കാണ് രേഗബാധ കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് കുട്ടി ഗോവയില്‍ എത്തിയത്. പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഒമിക്രോണ്‍ വകഭേദം കണ്ടെത്തുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് ഗോവയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒമിക്രോണ്‍ വ്യാപനം തടയുന്നതിനുവേണ്ട നടപടികള്‍ സ്വീകിരിക്കുമെന്നും അതീവജാഗ്രത വേണമെന്നും ടൂറിസം വകുപ്പിനോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.

sameeksha-malabarinews

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 578 ആയി. രോഗികളുടെ കാര്യത്തില്‍ ഡല്‍ഹി മഹാരാഷ്ട്രയെ മറികടന്നു. കേരളം മൂന്നാം സ്ഥാനത്താണ്. ആഘോഷ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!