Section

malabari-logo-mobile

ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്; സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

HIGHLIGHTS : Kerala tops National Health Index; Shashi Tharoor praises state government again

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എം പി. നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു.

ആരോഗ്യസൂചികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂര്‍ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്.

sameeksha-malabarinews

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ തമിഴ്നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. തെലങ്കാന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രേദേശാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ആണ് മുന്നില്‍. ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. ലോക ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍രെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ വിനോദ്കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!