Section

malabari-logo-mobile

കൊല്ലത്ത് വാഹനാപകടം: 4 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

HIGHLIGHTS : 4 fishermen killed in road mishap in Kollam The condition of the two is critical

കൊല്ലം: ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരം. തിരുവല്ലം സ്വദേശി കരുണാംബരം(56), ബര്‍ക്കുമന്‍സ്(45), ജസ്റ്റിന്‍(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം, പുല്ലുവിളയില്‍നിന്ന് മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട മിനിബസ്സും, മറ്റൊരു വാനും പുലര്‍ച്ചെ 12:30 ഓടെ ദേശീയപാത കൊല്ലം, ചവറ ഇടപ്പള്ളിക്കോട്ടക്ക് സമീപം വെറ്റമുക്കില്‍ വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

sameeksha-malabarinews

ഇവരില്‍ 24 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, 22 പേരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

വിഴിഞ്ഞത്തുനിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!