Section

malabari-logo-mobile

തൃപ്പുണിത്തുറയില്‍ പടക്കശാലയില്‍ ഉഗ്രസ്‌ഫോടനം; ഒരാള്‍ മരിച്ചു; 16പേര്‍ക്ക് പരിക്ക്;25 വീടുകള്‍ക്ക് കേടുപാട്

HIGHLIGHTS : Firecrackers brought to the festival explode in Tripunithura.

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം. ഒരാള്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 16 പേര്‍ക്കാണ് ആകെ പരിക്ക് പറ്റിയിരിക്കുന്നതെന്നാണ് വിവരം. തൃപ്പൂണിത്തുറ ചൂരക്കാടാണ് പടക്കശാലയില്‍ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. 25 വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. ഇവിടെ വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു.

പ്രദേശത്തുനിന്ന് വലിയ ശബദത്തിലുള്ള പൊട്ടിത്തെറി കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പടക്കം വണ്ടിയില്‍ കൊണ്ടുവന്ന് ഇറക്കിയപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!