Section

malabari-logo-mobile

പ്രേം നസീര്‍ സാംസ്‌കാരിക വേദിയുടെ മികച്ച നടനുള്ള പുരസ്‌കാരം കാര്‍ത്തിക് കെ.നഗരത്തിന്

HIGHLIGHTS : Karthik K. Nagaram received the award of Prem Naseer Sanskarika Vedi

പ്രേം നസീര്‍ സാംസ്‌കാരിക വേദിയുടെ മികച്ച നടനുള്ള 2024 ലെ പുരസ്‌കാരം കാര്‍ത്തിക് കെ.നഗരത്തിന്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകനും, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബാലു കിരിയത്ത് പുരസ്‌ക്കാരം സമ്മാനിച്ചു. ഒട്ടേറെ ഹ്രസ്വ ചിത്രത്തിലും, സീരിയല്‍, ആല്‍ബം,സിനിമ എന്നിവയിലും വേഷമിട്ടിട്ടുണ്ട് കാര്‍ത്തിക് കെ.നഗരം. റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും എഴുതി അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്ത ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമയിലെ അഭിനയത്തിന് 24 ഫ്രെയിം സിന്റെ മികച്ച നടനുള്ള ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ ചിത്രം ദാദാസാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേള, യു.കെ.യിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് മേള, ഇറ്റലിയിലെ സ്‌പോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, നെതര്‍ലന്റ്‌സിലെ മോസി മോഷന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കലാജാഥകളിലൂടെയും പ്രാദേശിക നാടക സമിതികളുടെ നാടകങ്ങളിലൂടെയും വളര്‍ന്നു വന്ന കാര്‍ത്തിക്.കെ.നഗരം പിന്നീട് പ്രൊഫഷണല്‍ നാടക രംഗത്തും ഇപ്പോള്‍ സിനിമ, സീരിയല്‍ അഭിനയരംഗത്തും സജീവമാണ്. സിവില്‍ എഞ്ചിനീയറായ ഇദ്ദേഹം ലെന്‍സ് ഫെഡ് സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായും, തിരൂരങ്ങാടി ഏരിയയുടെ പ്രഥമ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ നിഷ, മക്കള്‍ ശിഖ, അര്‍ജ്ജുന്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!