മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന

തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ശമ്പളം വെട്ടിക്കുറച്ചതിന്റെ പ്രതികാരമായാണ് തീ കൊളുത്തിയതെന്നാണ് ഇവര്‍ പോലീസില്‍ മൊഴിനല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. തീപിടിക്കാനുണ്ടായ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് അഗ്നിശമനസേന വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ പോലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷം മാത്രമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തു.

ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റിന് കഴിഞ്ഞ മാസം 30 ന് രാത്രി ഏഴുമണിയോടെയാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഉല്‍പന്നങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

Related Articles