ഖത്തറില്‍ ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസ കാലാവധി കുറച്ചു

ദോഹ: രാജ്യത്തെ ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ കാലാവധി ഒരുമാസമായി കുറച്ചു. പുതിയ മാറ്റം 11 ന് നിലവില്‍ വരും. നലിവില്‍ വിമാനത്താവളത്തില്‍ ലഭിക്കുന്ന ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ രണ്ടുമാസത്തേക്കു നീട്ടുന്നതാണ് അവസാനിപ്പിച്ചിരിക്കുന്നത്.

ഓണ്‍ അറൈവല്‍ വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം പേരിലോ അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന യാത്രക്കാരന്റെ പേരിലോ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.

അപേക്ഷകന് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്നും ഹോട്ടല്‍ റിസര്‍വേഷന്‍,മടക്കയാത്ര ടിക്കറ്റ് തുടങ്ങിയവ ഹാജരാക്കണമെന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 47 രാജ്യക്കാര്‍ക്ക് കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് ഖത്തര്‍ വിസാ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചത്.

Related Articles