Section

malabari-logo-mobile

മറാക്കാനയില്‍ സ്പാനിഷ് ദുരന്തം കാളപ്പോരുകാര്‍ കളത്തിന് പുറത്ത്

HIGHLIGHTS : മറാക്കാന സ്റ്റേഡിയം മറ്റൊരദുരന്തത്തിന് കൂടി സാക്ഷിയായി. കളിച്ച രണ്ടുകളിയും തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ സ്്‌പെയിന്‍ ബ്രസീല്‍ ലോകകപ്പില്‍ നിന്നും ...

chile copyമറാക്കാന സ്റ്റേഡിയം മറ്റൊരദുരന്തത്തിന് കൂടി സാക്ഷിയായി. കളിച്ച രണ്ടുകളിയും തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ സ്്‌പെയിന്‍ ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സാണ് ഇത്തരത്തില്‍ ദയനീയമായി പുറത്തുപോയത്.

ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലി സ്‌പെയനിനെ ലോകഫുട്‌ബോളിന്റെ നെറുകയില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടത്. ആധികാരികമായ ഇരട്ടഗോള്‍ വിജയമായിരുന്നു ചിലിയുടേത്.
ഒന്നാംപകുതിയില്‍ തന്നെ സ്‌പെയിനിനെ കുരുക്കിയ രണ്ടു ഗോളുകളും ചിലി വലയില്‍ നിക്ഷേപിച്ചിരുന്നു.

sameeksha-malabarinews

സാബി അലോണ്‍സയുടെ പാസ് പിടിച്ചെടുത്ത് മുന്നേറിയ ചിലിയന്‍താരങ്ങള്‍ അതിസമര്‍ത്ഥമായി വാര്‍ഗാസിന്റെ കാലിലുടെ ഗോളാക്കുകയായിരുന്നു. കളിയുടെ ഇരുപതാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

രണ്ടാമത്തെ ഗോള്‍ 43ാം മിനിറ്റില്‍ അരാന്‍ഗ്യൂസിന്റെ വകയായിരുന്നു. കണിശതായര്‍ന്ന അലെക്‌സിസ് സാഞ്ചസിന്റെ ഫ്രീക്കിക്ക് കസിയസിസ് തട്ടിതെറിപ്പിച്ചത് റീബൗണ്ടായി തിരിച്ചുവന്നപ്പോള്‍ അരാന്‍ഗ്യൂസ് അതേ ദിശയിലേക്ക് തന്നെ പായിപ്പിച്ചപ്പോള്‍ ലോകത്തെ ലക്ഷക്കണക്കിന് സ്്പാനിഷ് ആരാധകര്‍ ഞെട്ടിത്തരിച്ചു.
രണ്ടാം പകുതിയില്‍ സ്‌പെയിന്‍ നിരവധി നീക്കങ്ങള്‍ നടത്തിയെങ്ങിലും ഗോളിലെത്താനായില്ല. എന്നാല്‍ മറുഭാഗത്ത് ചിലിയാകട്ടെ പ്രതിരോധത്തിലേക്ക് വലിയാന്‍ ഒരുക്കമല്ലായിരുന്നു. സ്‌പെയിനി്‌ന്റെ കുതിപ്പുകള്‍ക്കല്ലാം മറുപടി നീക്കങ്ങളുമായി ചിലിയും കളം നിറഞ്ഞു നിന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!