ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

imagesദില്ലി : ഭരണമാറ്റം ഉണ്ടായതുകൊണ്ട് മാത്രം ഗവര്‍ണര്‍മാരെ ഒറ്റയടിക്ക് മാറ്റാനാകില്ലെന്ന് ഭരണഘടനാ വിദഗ്ദ്ധര്‍ രാഷ്ട്രപതിക്ക് നിയമോപദേശം നല്‍കി. അതിനിടെ ഛത്തീസ്ഗണ്ഡ് ഗവര്‍ണര്‍ ശേഖര്‍ദത്ത് രാജിവെച്ചു. സ്ഥലമാറ്റം വേണമെന്ന് ബീഹാര്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ ഒഴിവാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു.
കേരളാഗവര്‍ണര്‍ ഷീലാദീക്ഷിത് ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് ഫോണില്‍ വിളിച്ച് രാജി ആവശ്യപ്പെട്ടത്. ഗവര്‍ണര്‍മാരെ നീക്കാനുള്ള കേന്ദ്ര നീക്കം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഭരണമാറ്റം ഉണ്ടായതുകൊണ്ടു മാത്രം രാജിവെക്കാന്‍ ആവശ്യപ്പെടാന്‍ ആകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്‍മാരെ മാറ്റുന്ന തരത്തില്‍ ഗവര്‍ണര്‍മാരെ മാറ്റാന്‍ കഴിയില്ലെന്ന് 2010 മെയ് മാസത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിശ്യാസ്യത നഷ്ടപ്പെട്ടതടക്കമുള്ള വാദങ്ങള്‍ നിരത്തി ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര മന്ത്രി സഭക്ക് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top