HIGHLIGHTS : മലപ്പുറം: പാചകവാതകത്തിനു ആധാര്‍കാര്‍ഡ് നിര്‍ബന്ധമാകുന്നതിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍
മലപ്പുറം: പാചകവാതകത്തിനു ആധാര്‍കാര്‍ഡ് നിര്‍ബന്ധമാകുന്നതിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ വെള്ളിയാഴ്ച മലപ്പുറത്ത് ജീവനക്കാരും അധ്യാപകരും സായാഹ്നധര്‍ണ നടത്തി. ധര്‍ണ കേരളാ എന്‍ ജി ഒ യുണിയന്‍ സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം എ.അബ്ദുറഹിം ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി.കെ.എ.ഷാഫി, പി.നാരായണന്‍ എന്നിവര്‍ സസംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ സെക്രട്ടറി വി.ശിവദാസ് സ്വാഗതവും കെ.ബാലസുബ്രമണ്യന്‍ നന്ദിയും രേഖപ്പെടുത്തി.
