HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിനുമിടെ യുവാവിന് കുത്തേറ്റു. ചെട്...
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിനുമിടെ യുവാവിന് കുത്തേറ്റു. ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറം സ്വദേശി പട്ടണത്ത് ഹംസക്കോയയുടെ മകന്‍ സൈനുദ്ദീന്‍(25) നാണ് കത്തിക്കുത്തേറ്റത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇടതുകൈക്ക് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ക്കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ സംഭവത്തില്‍ പോലീസ് ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ കുഞ്ഞാന്റെ പുരക്കല്‍ സിദ്ധിഖിന്റെ മകന്‍ കോയമോനെ കസ്റ്റഡിയിലെടുത്തു.


ചെട്ടിപ്പടി മേഖലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.