Section

malabari-logo-mobile

ലൈംഗികാരോപണം; തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം

HIGHLIGHTS : പനാജി: തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ഇടക്കാല ജാമ്യം. നാളെ രാവിലെ 10 മണിവരെ...

tejpalപനാജി: തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ഇടക്കാല ജാമ്യം. നാളെ രാവിലെ 10 മണിവരെയാണ് ജാമ്യം ലഭിച്ചത്. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഗോവന്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.

അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യചെയ്യലിന് ഹാജരാകാനായി ഗോവയില്‍ എത്തിയ തേജ്പാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇതിനിടക്കാണ് ഇടക്കാലജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

sameeksha-malabarinews

ഇന്ന് രാവിലെ തേജ്പാലിന്റെ ദില്ലിയിലെ വസതിയില്‍ ഗോവന്‍പോലീസ് റെയഡ് നടത്തിയരുന്നു.കളിഞ്ഞ ദിവസം ഗോവന് പോലീസ് തേജ്പാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തേജ്പാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്.
തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍കയും തേജ്പാലിന്റെ സുഹൃത്തിന്റെ മകളുമായ യുവതിയെ ലൈംഗികമായി പീഢിപ്പാക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് തേജ്പാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
തേജ്പാലിനെ സംരക്ഷി്ക്കാന് ശ്രമിച്ച്ു എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് തെഹല്‍ക്ക എംഡി ഷോമ ചൗധരിയും രാജിവെച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!