HIGHLIGHTS : ദില്ലി: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് സുപ്രീംകോടതി. അതെസമയം ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍...
ദില്ലി: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്ന് സുപ്രീംകോടതി. അതെസമയം ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാനായി പാര്‍ലമെന്റ് നിയമ നിര്‍മാണം നടപ്പില്‍ വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പതിനെട്ടു വര്‍ഷത്തോളം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച പുരഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശിനി ഇന്ദ്ര ശര്‍മ നല്‍കിയ ഹര്‍ജ്ജിയിലാണ് സുപ്രീംകോടതിയും ഈ ഉത്തരവ്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി വിവാഹ ബന്ധമുണ്ടായിരുന്നു വെന്നും തന്നെ ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നതായും യുവതി ആരോപിക്കുന്നു. അതെസമയം ഗാര്‍ഹിക പീഡനപ്രകാരം ഇയാളില്‍ നിന്ന് ചിലവിന് പണം ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ജസ്റ്റിസ് കെഎസ് രാധകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളി.
ഇയാള്‍ നേരത്തെ വിവാഹിതനാണെന്നറിഞ്ഞിട്ടും ഹര്‍ജിക്കാരി ബന്ധം തുടര്‍ന്നതിനാല്‍ കേസ് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ പെടില്ല. നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നത് വിവാഹിതരോട് ചെയ്യുന്ന അനീതിയായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് 18,000 രൂപ ചെലവിന് കൊടുക്കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചത്.


അതെസമയം ലിവിംഗ് ടുഗദര്‍ പോലുള്ള ബന്ധങ്ങളില്‍ ്പ്രയാസം നേരിടുന്നത് സ്ത്രീകളും കുട്ടികളുമായതിനാല്‍ ഇവരെ സംരക്ഷിക്കാനാണ് നിയമനിര്‍മാണം നടത്തേണ്ടതെന്നും വിവാഹ പൂര്‍വലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കുന്നത് ആവരുത് പാര്‍ലമെന്റ് നിര്‍മിക്കുന്ന നിയമങ്ങളെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.
്‌ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റ് പ്രകാരമാണ് ഇന്ദ്ര ശര്‍മ പങ്കാളിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.