HIGHLIGHTS : ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജ്യപതാക പാറിച്ചു. ദുബായിയെ 2020 ലെ...
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജ്യപതാക പാറിച്ചു. ദുബായിയെ 2020 ലെ വേള്‍ഡ് എക്‌സ്‌പോ വേദിയായി തെരഞ്ഞെടുത്തതിന്റെ സന്തോഷം ലോകത്തോട് പങ്കുവെക്കാനായിരുന്നു 31കാരനായ രാജകുമാരന്റെ ഈ സാഹസിക പ്രകടനം.
828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. സുരക്ഷാ സംവിധാനങ്ങളൊന്നു മില്ലാതെ ശക്തമായ കാററിനെ അതീജിവിച്ചാണ് ദേശീയപതാകയുമായി രാജകുമാരന്‍ സാഹസികപ്രകടനം നടത്തിയത്.


ദുബായ് എക്‌സ്‌പോ 2020 എന്നെഴുതിയ തൊപ്പിയും ദുബായ് എക്‌സ്‌പോയുടെ ചിഹ്നം പതിച്ച ടീഷര്‍ട്ടും ധരിച്ചായിരുന്നു രാജകുമാരന്‍ ജീവന്‍ പണയപ്പെടുത്തിയുളള സാഹസിക പ്രകടനവുമായി ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറിയത്.
[youtube]http://www.youtube.com/watch?v=0iMRPUv7RA8[/youtube]