Section

malabari-logo-mobile

കേന്ദ്രമന്ത്രി രാംവിലാസ്‌ പാസ്വാന്‍ അന്തരിച്ചു

HIGHLIGHTS : പാറ്റ്‌ന : കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാര്‍ട്ടി സ്ഥാപകനേതാവുമായ രാംവിലാസ്‌ പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഏറെ നാളായി ഹൃദയസംബന്ധമായ ര...

പാറ്റ്‌ന : കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാര്‍ട്ടി സ്ഥാപകനേതാവുമായ രാംവിലാസ്‌ പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഏറെ നാളായി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക്‌ ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഹൃദയ ശസ്‌ത്രക്രിയക്ക്‌ വിധേയനായ പാസ്വാന്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകനും എല്‍ജെപി നേതാവുമായ ചിരാഗ്‌ പാസ്വാനാണ്‌ ട്വീറ്ററിലൂടെ മരണവിവരം പുറത്ത്‌ വിട്ടത്‌.

sameeksha-malabarinews

1946 ജുലൈ അഞ്ചിന്‌ കിഴക്കന്‍ ബീഹാറിലെ ഖാഗരിയിലെ ഷഹര്‍ബാന്‍ ഗ്രാമത്തിലാണ്‌ രാം വിലാസ്‌ പാസ്വാന്‍ ജനിച്ചത്‌.

അടിയന്തിരാവസ്ഥ കാലത്ത്‌ ബീഹാറില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക്‌ ഉയര്‍ന്നുവന്ന ശക്തനായ ദളിത്‌ നേതാവായിരുന്നു രാം വിലാസ്‌ പ്‌ാസ്വാന്‍. സംയുക്ത രാഷ്ട്രീയ പാര്‍ട്ടിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. ഒമ്പത്‌ തവണ ലോക്‌ സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 90കളില്‍ ബീഹാറിലെ ഹാജിപ്പൂരില്‍ നിന്നും ലക്ഷങ്ങളുടെ റിക്കാര്‍ഡ്‌ ഭൂരിപക്ഷത്തിലായിരുന്നു. പാസ്വാന്റെ വിജയങ്ങള്‍.

2000 ത്തില്‍ ലാണ്‌ എല്‍ജെപി എന്ന്‌ പാര്‍ട്ടിക്ക്‌ രൂപം കൊടുക്കുന്നത്‌. 2004ല്‍ യുപിഎ മുന്നണിയില്‍ ചേര്‍ന്നു. 2014 ലെ തെരെഞ്ഞടുപ്പില്‍ എന്‍ഡിഎ പാളയത്തിലെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!