എ.പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം കോട്ടക്കല്‍ രണ്ടത്താണിയില്‍ വെച്ച്‌ അപകടത്തില്‍ പെട്ടു അപായപ്പെടുത്താനുള്ള നീക്കമെന്ന്‌ അബ്ദുള്ളക്കുട്ടി

മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ള കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച്‌ അപകടം സംഭവം തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണെന്നും പോലീസില്‍ പരാതി നല്‍കുമെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി

തിരുവനന്തപുത്ത്‌ നിന്നും കണ്ണൂരിലേക്കുള്ള യാത്രമധ്യയാണ്‌ അപകടമുണ്ടായത്‌.. ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത്‌്‌ രണ്ടത്താണിയില്‍ വെച്ചാണ്‌ അപകടം. ചെറിയ കയറ്റത്തില്‍ ടോറസ്‌ ലോറി വന്ന്‌ കാറിലിടിക്കുയായിരുന്നു.
യാത്രാ മധ്യെ പൊന്നാനി വിലയങ്ങോട്‌ ഒരു ഫാസ്റ്റ്‌ഫുഡ്‌ കടയില്‍ വെച്ച്‌ ഒരാള്‍ തന്നോട്‌ മോശമായി പെരുമാറിയിരുന്നു. ഇത്‌ കഴിഞ്ഞ്‌ ഒരു മണിക്കൂറിനുള്ളിലാണ്‌ തനിക്ക്‌ നേരെ ആക്രമണമുണ്ടായതെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.

തനിക്കും കൂടയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്‌ അബ്ദുള്ളക്കുട്ടി പറഞ്ഞു. പിന്നീട്‌ മറ്റൊരു കാറിലാണ്‌ അദ്ദേഹം യാത്ര തുടര്‍ന്നത്

Share news
error: Content is protected !!
Scroll to Top