പുകപരിശോധന കേന്ദ്രങ്ങള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ഒരുക്കണം

മലപ്പുറം: സംസ്ഥാനത്തെ മൊത്തം പുക പരിശോധനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകീകൃത സോഫ്‌റ്റ്വെയറായ വാഹനില്‍ സംയോജിപ്പിക്കുന്നതിനാല്‍ എല്ലാ പുക പരിശോധനകേന്ദ്രങ്ങളും കമ്പ്യൂട്ടറും വേഗത കൂടിയ ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കണമെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.

സോഫ്‌റ്റ്വെയര്‍ പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വാഹനിലൂടെ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമേ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കൂ. പുക പരിശോധന ലൈസന്‍സ് സേവനം സംബന്ധിച്ച അപേക്ഷകള്‍ സോഫ്റ്റ്വെയര്‍ വന്നതിനു ശേഷം മാത്രമേ സ്വീകരിക്കുകയുള്ളൂ.

സോഫ്റ്റ്വെയര്‍ രണ്ടാഴ്ചക്കുളളില്‍ നടപ്പിലാവും. സോഫ്റ്റ്വെയര്‍ പരിഷ്‌ക്കരണം ഇന്‍ഫോമാറ്റിക് സെന്റിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.

Share news
error: Content is protected !!
Scroll to Top