ഹൈദരബാദില്‍ ഗോ-കാര്‍ട്ട് അപകടത്തില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

20-Year Old Engineering Student Dies In Go-Kart Accident in Hyderabad

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ഹൈദരബാദ്: ഗോ-കാര്‍ട്ട് അപടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീ വര്‍ഷിനി(20) ആണ് മരിച്ചത്.

ഗുരും ഗുഡുവിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോ കാര്‍ട്ടിംഗ് നടത്തുമ്പോഴാണ് അപകടം. ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും തലമുടി ചക്രത്തില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ ശ്രീ വര്‍ഷിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് ഇരയാക്കിയതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •