Section

malabari-logo-mobile

തൊഴിലവസരങ്ങൾ; സ്‌കൂളിൽ നിയമനം, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ നിയമനം

HIGHLIGHTS : employment opportunities; School Recruitment, Marketing Executive, Lifting Supervisor Recruitment

അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമനം
അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന തൊഴിൽ നൈപുണി വികസന കേന്ദ്രത്തിൽ ജ്വല്ലറി ഡിസൈനർ, ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിവൈസസ് ഓപ്പറേറ്റർ എന്നീ കോഴ്‌സ്‌കളിലേക്കായി കോർഡിനേറ്റർ   ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു.
കോർഡിനേറ്റർ തസ്തികയിലേക്ക് ബി-ടെക്ക് /എം.ബി.എ/ എം.എസ്.ഡബ്ല്യു./ ബി.എസ്.സി (അഗ്രികൾച്ചർ) എന്നിവയും ട്രെയിനർ തസ്തികയിലേക്ക് പ്ലസ് ടുവും മാനുവൽ ജ്വല്ലറി ഡിസൈനിങ്-കമ്പ്യൂട്ടർ ഗ്രാഫിക് സോഫ്റ്റ്വെയർ എന്നിവയുടെ സർട്ടിഫിക്കറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തസ്തികയിലേക്ക് എസ്.എസ്.എൽ.സി/ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ്/ഐ.ടി/ടെലികോം/സയൻസ് എന്നിവയും  സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികയിലേക്ക് ജ്വല്ലറി ഡിസൈനർ/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ വിജയം എന്നിവയുമാണ് യോഗ്യത.
താത്പര്യമുള്ളവർ ജനുവരി 11നുള്ളിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 12ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 9995342439.

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ നിയമനം
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം കൂടാതെ രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്.പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.
പ്ലസ്ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയ എന്നിവയാണ് ലിഫ്റ്റിങ് സൂപ്പർ വൈസർക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 16,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ  മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ മലപ്പുറം, 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ ജനുവരി 16ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. നിലവിൽ കെ.ബി.എഫ്.പി.സി.എൽ ന്റെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോൺ: 8891008700.

sameeksha-malabarinews

മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ സംരംഭമേഖലയിലെ പ്രശ്‌നങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനു മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി) തെരഞ്ഞെടുക്കുന്നു. വേങ്ങര, താനൂർ, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി ബ്ലോക്കിലെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായിട്ടാണ് ഒഴിവുകൾ.  തിരൂർ ബ്ലോക്കിൽ -2, താനൂർ ബ്ലോക്കിൽ-8, വേങ്ങര ബ്ലോക്കിൽ -8, കൊണ്ടോട്ടി ബ്ലോക്കിൽ-3, തിരൂരങ്ങാടി ബ്ലോക്കിൽ-3 എന്നിങ്ങനെയാണ് ഒഴിവുകൾ. കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദം വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കംമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 22നും 40 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാഥികൾ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ/നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ജനുവരി 12ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!