560 രൂപയുണ്ടോ..?: എങ്കില്‍ കെ.എസ്.ആര്‍.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം:നിങ്ങള്‍ ഒരു യാത്ര പ്രേമിയാണോ എങ്കില്‍ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാന്‍ പോകാം. ബജറ്റ് ഫ്രണ്ട്‌ലി യാത്രകള്‍ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകര്‍ഷകമാണ്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പുഷ്പോത്സവത്തിന് ഒരുങ്ങി നില്‍ക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉള്‍പ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തില്‍പ്പെട്ട പുഷ്പങ്ങളും രുചി വൈവിധ്യങ്ങളും കലാപരിപാടികളുമായി ജനുവരി 23 മുതല്‍ 28വരെയാണ് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പോത്സവം നടക്കുന്നത്. ജനുവരി 26, 28 ദിവസങ്ങളിലായി മലപ്പുറത്തുനിന്നും രാവിലെ ആറിന് പുറപ്പെട്ട് രാത്രി പത്തിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം എന്‍ട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജില്‍ ഉള്‍പ്പെടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203014 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top