Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

jobjobഅധ്യാപക നിയമനം

കോക്കൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ടോണിക്സ്, ട്രാഫ്റ്റ് മാൻ ഗ്രേഡ് -രണ്ട് മെക്കാനിക്കൽ എന്നീ തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രാണിക്സ് എന്നീ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ ഏഴിന് രാവിലെ പത്തിനും ട്രാഫ്റ്റ്മാൻ ഗ്രേഡ്-രണ്ട്  അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും ഓഫീസിൽ വെച്ച് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഫോൺ: 0494 2651971, 9400006487.

sameeksha-malabarinews

കൊണ്ടോട്ടി മുതുവല്ലൂർ ഗവ. ഹയർ സെക്കൻററി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9526676237.

കോക്കൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച്.എസ്.എ മത്തമാറ്റിക്സ് (ഒരു ഒഴിവ്), എച്ച്.എസ്.എ സോഷ്യൽ സയൻസ് (രണ്ട് ഒഴിവ്) എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ജൂൺ അഞ്ചിന് രാവിലെ പത്തിന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04942651971,9400006487.
[5:10 PM, 6/3/2023] mehboob: സൗജന്യ പി എസ് സി പരിശീലനം

 

വിവിധ തസ്തികകളിൽ നിയമനം

ജി ആർ എഫ് ടി എച്ച് എസ് താനൂരിൽ എച്ച് എസ് ടി സോഷ്യൽ സയൻസ്, എച്ച് എസ് ടി ഹിന്ദി, മെസ്സ് ബോയ് എന്നി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9544272867.

 

പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് നിയമനം

ജില്ലയിൽ ആരംഭിക്കുന്ന മത്സ്യഫെഡിന്റെ ബെയ്‌സ് സ്‌റ്റേഷനിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.എഫ്.എസ്.സി/ബി.എഫ്.എസ്.സി/അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോബയോളജിയലോ അക്വാറ്റിക് ബയോളജിയിലോ അക്വാ കൾച്ചർ ആൻഡ് ഫിഷ് പ്രൊസ്സസിങിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് പ്രൊജക്ട് ഓഫീസർക്ക് വേണ്ട യോഗ്യത. അംഗീകൃത സർവകലാശലയിൽ ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അക്കൗണ്ടൻറിന് വേണ്ട യോഗ്യത. ജൂൺ 12ന് രാവിലെ 10.30ന് തിരൂർ കെ.ജി പടിയിലെ ജില്ലാ മത്സ്യഫെഡ് ഓഫീസിൽ അഭിമുഖം നടക്കും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!