Section

malabari-logo-mobile

സൗജന്യ പി എസ് സി പരിശീലനം

HIGHLIGHTS : Free PSC Training

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി, യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റഗുലർ, ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം. ജൂൺ അഞ്ച് മുതൽ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2468176, 9895238815, 8089614541, 8590112374.

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂർ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി എസ് സി പരിശീലന കേന്ദ്രത്തിൽ ജൂലൈ മൂന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ച് മുതൽ അപേക്ഷ സമർപ്പിക്കാം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യ രായവർ എസ് എസ് എൽ സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്, കെ ബി ആർ കോംപ്ലക്‌സ്, ആലത്തിയൂർ, 676102 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ലഭിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!