HIGHLIGHTS : The Bus Owners Joint Strike Committee has announced that the bus strike that was scheduled to start from June 7 in the state has been postponed.
സംസ്ഥാനത്ത് ജൂൺ 7 മുതൽ ആരംഭിക്കാനിരുന്ന ബസ്സ് സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്ത സമര സമിതി അറിയിച്ചു.
വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.പെർമിറ്റ് വിഷയം കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്.അതുപോലെ വിദ്യാർത്ഥികളുടെ കൺസെക്ഷൻ റിപ്പോർട്ട് വരാൻ വൈകും. ഈ സാഹചര്യത്തിലാണ് നടക്കാനിരുന്ന ബസ്സ്സമരം മാറ്റിവെക്കാനുള്ള തീരുമാനം എടുത്തതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു