HIGHLIGHTS : Job Opportunity: In Parappanangady Kerala Water Authority Sub Division
പരപ്പനങ്ങാടി:കേരള വാട്ടര്‍ അതോറിറ്റി പരപ്പനങ്ങാടി സബ് ഡിവിഷന് കീഴില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍മാരെയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിക്കുന്നു. വോളണ്ടിയര്‍മാര്‍ക്ക് സിവില്‍ ഐ ടി ഐ ഡിപ്ലോമ ബി ടെക് പരിജ്ഞാനവും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
ഇതിനായുള്ള അഭിമുഖം 06/06/2023ന് (ചൊവ്വ) രാവിലെ 10 മണിക്ക് ജല അതോറിറ്റി പരപ്പനങ്ങാടി സബ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. തിരൂരങ്ങാടി താലൂക്കിലെയും സമീപ താലൂക്കിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സമാന ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04942411297


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു