ചലച്ചിത്രമേളയില്‍ നഷ്ടപ്രതിഭകള്‍ക്കായി എട്ടു ചിത്രങ്ങള്‍

മണ്‍ മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് രാജ്യാന്തരമേള അഭ്ര പാളിയില്‍ ആദരമൊരുക്കും.ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത , നടന്‍ ദിലീപ് കുമാര്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ , മലയാളത്തിന്റെ അഭിമാനം കെ .എസ് .സേതുമാധവന്‍,കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് മേള ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടന്‍, പി .ബാലചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കെ പി എ സി ലളിത ,മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദര്‍ശിപ്പിക്കും . കെ എസ് സേതുമാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം ,പി ബാലചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍, ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും

ദിലീപ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ലതാ മങ്കേഷ്‌കര്‍ പിന്നണി പാടിയതുമായ മുഗള്‍-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂര്‍ണ്ണ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

 

Share news
error: Content is protected !!
Scroll to Top