മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം: യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി: ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. വെളിമുക്ക് സ്വദേശി ചാത്തനാരി വീട് ഷെഫീഖ്(33)ആണ് പിടിയിലായത്.

പ്രതിയില്‍ നിന്നും ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും പണവും പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ പേരില്‍ കേരള ലോട്ടറി റെഗുലേഷന്‍ ആക്ട് പ്രകാരവും , കേരള ഗെയിമിങ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, ഡാന്‍സാഫ് അംഗങ്ങളായ ആല്‍ബിന്‍ , അഭിമന്യു,ജിനേഷ്, സബറുദീന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

Share news
error: Content is protected !!
Scroll to Top