മീഡിയാവണ്‍ ചാനല്‍ സംപ്രേക്ഷണത്തിന് അനുമതി

ദില്ലി:മീഡിയവണ്‍ ചാനലിന്റെ വിലക്കിന് സ്‌റ്റേ. ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാറിന്റെ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കാണ് സുപ്രീംകോടതിയുടെ സ്‌റ്റേ. ചാനലിന് സംപ്രേക്ഷണം തുടരാം. ജസിറ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചാനലിന് മുന്‍പുള്ളപോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.

ചാനലിന് സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിന് എതിരായി ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.

രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top