മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; 4കോടിയുമായി 2 പേര്‍ പിടിയില്‍

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ കുഴല്‍പണവേട്ട വളാഞ്ചേരിയില്‍. പണവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. വേങ്ങര സ്വദേശികളായ ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. 4.4 കോടി രൂപയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സിഐ കെ ജെ ജിനേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

വളാഞ്ചേരി പട്ടാമ്പി റോഡില്‍ വാഹന പരിശോധന നടക്കവേ അമിത വേഗതയിലെത്തിയ ബൊലോറ വാഹനം പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും വാഹനത്തിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് പുറത്ത് മറ്റാര്‍ക്കും യാതൊരു വിധത്തിലും കാണാനാകാത്ത വിധം അതി വിദഗ്ദമായി രഹസ്യഅറയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ പണം കണ്ടെത്തിയത്. ഇതൊരു പക്ഷേ സംസ്ഥാനത്തെ ഏറ്റവും വലിയ കുഴല്‍പണ വേട്ട തന്നെ ആകാനിടയുണ്ടെന്നും സിഐ കെ ജെ ജിനേഷ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top