അനധികൃത മദ്യക്കച്ചവടം:അരിയല്ലൂര്‍ സ്വദേശി പിടിയില്‍

വള്ളിക്കുന്ന് : അനധികൃതമായി മദ്യക്കച്ചവടം നടത്തിയ യുവാവ് പിടിയിലായി. അരിയല്ലൂര്‍ പുഴക്കല്‍ വീട്ടീല്‍ വിനു(32) എന്ന ജവാന്‍ വിനുവാണ് പോലീസിന്റെ പിടിയിലായത്.

ബിവറേജുകളില്‍ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതിയുടെ രീതി. അരിയല്ലൂര്‍ ജംഗ്ഷനില്‍ മദ്യം കച്ചവടം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള ‘പെഗ് മെഷറും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. പ്രതിയെ അറസ്‌റ് ചെയ്യുന്ന സമയത്ത് മദ്യം വാങ്ങാനായി എത്തുകയും പോലീസിനെ കണ്ട് ഓടിപ്പോയ ആളുകള കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, പോലീസുകാരായ രഞ്ചിത്ത്, സഹദേവന്‍, ഫൈസല്‍, അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ് . പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് മഞ്ചേരി ജയിലില്‍ റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top