എടപ്പാള്‍ മേല്‍പ്പാലം; പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും

എടപ്പാള്‍: നിര്‍മാണം പൂര്‍ത്തീകരിച്ച എടപ്പാള്‍ മേല്‍പ്പാലം പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും. രണ്ടുദിവസം മഴ ഒഴിഞ്ഞുനിന്നതോടെ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. അടഞ്ഞുകിടന്ന പാതകളെല്ലാം ടാറിങ് ചെയ്ത് തുറന്നുകൊടുത്തു. തൃശൂര്‍,- കോഴിക്കോട്, പാലക്കാട്, പൊന്നാനി റോഡുകളിലും എടപ്പാള്‍ ടൗണിലും രണ്ട് പാളിയായിട്ടാണ് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മേല്‍പ്പാലത്തിനുമുകളിലെ ടാറിങ്ങാണ് ആദ്യം പൂര്‍ത്തീകരിച്ചത്.

സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിക്കല്‍, അടയാളപ്പെടുത്തല്‍ പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കി. പാലത്തിനടിയില്‍ ശുചിമുറികള്‍, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കാനുണ്ട്.

എടപ്പാളിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് മേല്‍പ്പാലം. തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാലുറോഡുകള്‍ സംഗമിക്കുന്ന ജങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് കെ ടി ജലീല്‍ എംഎല്‍എ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്.

 

Share news
error: Content is protected !!
Scroll to Top