പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ മുപ്പത്തൊന്നുക്കാരനെ പൂട്ടി കരാട്ടെ ഗേള്‍

കോഴിക്കോട്: നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ അക്രമിയെ പൂട്ടി ലക്ഷ്മി. മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കല്‍ കളത്തില്‍ ബിജു (31) ആണ് പിടിയിലായത്. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്തും കൂട്ടുകാരികളും സ്‌കൂളിലേക്ക് പോകുന്ന വഴി ഒരാള്‍ ലക്ഷ്മിയുടെ ദേഹത്തു തട്ടി. ആരെന്നറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഇതേ ആള്‍ മറ്റൊരു പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതു കണ്ടു. പെണ്‍കുട്ടി കുതറി മാറി. ഇതോടെ ലക്ഷ്മി ഓടി പിന്നിലൂടെ അക്രമിയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു നിര്‍ത്തി. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടി കൊടുത്തു. പിന്നെ കഴുത്തും കയ്യും ചേര്‍ത്തു പിടിച്ചു ബഹളം വച്ചു. അപ്പോഴേക്കും സമീപത്തുണ്ടായിരുന്നപോലീസും സ്ഥലത്തെത്തി.

ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷ്ണി സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് കരാട്ടെ പഠിക്കുന്നത്.

Share news
error: Content is protected !!
Scroll to Top