Section

malabari-logo-mobile

തീപ്പെട്ടിക്ക് ഇനി രണ്ടുരൂപ; വില വര്‍ധന 14 വര്‍ഷത്തിനുശേഷം

HIGHLIGHTS : Two more rupees for a matchbox; After 14 years of price increases

ചെന്നൈ: തീപ്പെട്ടിയുടെവില രണ്ടുരൂപയായി വര്‍ധിപ്പിച്ചു. ബുധനാഴ്ച പുതിയനിരക്ക് പ്രാബല്യത്തില്‍ വന്നു. 14 വര്‍ഷത്തിനുശേഷമാണ് തീപ്പെട്ടിവില ഒരു രൂപയില്‍ നിന്ന് ഉയരുന്നത്.

താമിഴ്‌നാട്ടിലെ വിരുദനഗര്‍, ശിവകാശി പ്രദേശങ്ങളില്‍ നിന്നാണ് തീപ്പെട്ടികള്‍ രാജ്യത്തുടനീളം വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നത്. അടുത്തിടെ നടന്ന മാട്ട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് തീപ്പെട്ടിവില കൂട്ടാന്‍തീരുമാനിച്ചത്. അതേ സമയം പഴയ സ്റ്റോക്കുള്‍ ഒരു രൂപ നിരക്കില്‍ത്തന്നെ വില്‍പ്പന നടത്തുമെന്നും ഈ മാസം അവസാനത്തോടെ പൂര്‍ണമായും രണ്ടുരൂപയാവുമെന്നും അസോസിയേഷന്‍ പ്രതിനിധി അറിയിച്ചു. 2007ലാണ് അവസാനമായി തീപ്പെട്ടി വില വര്‍ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കി.

sameeksha-malabarinews

ശിവകാശിയിലെ ഭൂരിഭാഗം നിര്‍മാണശാലകളും ബുധനാഴ്ച തീപ്പെട്ടിവില രണ്ടുരൂപയാക്കിയങ്കെിലും ചുരുക്കം ചില കമ്പനികള്‍ പഴയവില തുരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!