Section

malabari-logo-mobile

ഏടപ്പാള്‍ മേല്‍പ്പാലം അവസാനഘട്ടത്തില്‍

HIGHLIGHTS : Edappal flyover in final stage

എടപ്പാള്‍: എടപ്പാളിന്റെ മുഖഛായ മാറ്റുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. പാലത്തിന്റെ മിനുക്ക് പണികള്‍ക്ക് തുടക്കമായി. പാലത്തിനോടുചേര്‍ന്നുള്ള ജങ്ഷന്റെ സൗന്ദര്യവല്‍ക്കരണം അടുത്ത ആഴ്ചയോടെ ആരംഭിക്കും. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സെപ്തംബറോടെ പാലം നാടിന് സമര്‍പ്പിക്കും.

മഴ കുറയുന്നതോടെ പാലത്തിലെ മുകളിലത്തെ ടാറിങ് നടത്തും.
പാലത്തിന് ഇരുവശത്തെയും കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. പാലത്തിനടിയിലെ ടാറിങ്, സൗന്ദര്യവല്‍ക്കരണം, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ രാവും പകലുമായിട്ടാണ് പ്രവൃത്തി നടക്കുന്നത്. കുറ്റിപ്പുറം റോഡില്‍ ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയാണ് നിര്‍മാണ പ്രവൃത്തി വൈകിപ്പിച്ചത്.

sameeksha-malabarinews

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് കെ ടി ജലീല്‍ എംഎല്‍എ മുന്‍കൈയെടുത്താണ് മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!