Section

malabari-logo-mobile

ജപ്പാനില്‍ വന്‍ഭൂചലനം. ; സുനാമി മുന്നറിയിപ്പ്

HIGHLIGHTS : Earthquake in Japan. ; Tsunami Warning

ടോക്യോ:പുതുവര്‍ഷ ദിനത്തില്‍ ലോകത്തെ ആശങ്കയിലാക്കി ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. തീരപ്രദേശത്ത്നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ്ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനംചെയ്തു. 5 മീറ്റർ ഉയരത്തിൽവരെ  തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം. സുസു നഗരത്തില്‍സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഭൂചലനത്തില്‍ ഇതുവരെ ആളപായം ഒന്നുംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

sameeksha-malabarinews

തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാംസുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജപ്പാനിലെഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

 

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!