ചാലിയം: ചാലിയം ഫിഷ് ലാന്റിങ് സെന്ററിൽ വൻ തീപിടിത്തം. മൽസ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന നിരവധി ഓല ഷെഡുകൾ കത്തി നശിച്ചു. മീഞ്ചന്തയിൽ നിന്നും താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മൽസ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നിരവധി ഷെഡുകളിൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ബാരലുകളും കത്തി നശിച്ചവയിൽ ഉൾപ്പെടും.
തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



