Section

malabari-logo-mobile

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍

HIGHLIGHTS : കൊച്ചി : നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനമോടിച്ചുപോയ വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു . ചാലാക്ക സ്വദേശി ...

കൊച്ചി : നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനമോടിച്ചുപോയ വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു . ചാലാക്ക സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. കുടുംബാഗങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞു .സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി എ.കെ . ശശീന്ദ്രന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി . യൂസഫിനെതിരെ ഐ.പി.സി 428 ,429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്.പരിക്കേറ്റ നായയെയും കണ്ടെത്തി.

ഇന്ന് രാവിലെയാണ് എറണാകുളത്ത് നെടുമ്പാശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ അതിക്രൂരമായ സംഭവം നടന്നത് . 30 കിലോമീറ്ററോളം വേഗത്തില്‍ ഓടിയിരുന്ന കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു.  ഉച്ചയോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

sameeksha-malabarinews

കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ അഖില്‍ ആണ് വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ അഖില്‍ കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് . ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തിയത് . ഇവര്‍  നായയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!