Section

malabari-logo-mobile

കണ്ണിമാങ്ങ എങ്ങിനെയെല്ലാം കേടുവരാതെ സൂക്ഷിച്ച് വെക്കാമെന്ന് അറിയേണ്ടേ?

HIGHLIGHTS : Don't know how to keep mangoes intact?

വീട്ടുമറ്റത്തെ മാവുകളെല്ലാം കണ്ണിമാങ്ങ കായ്ച്ചുതുടങ്ങുന്ന സമയാണിത്. എന്നാല്‍ പലപ്പോഴും ഈ കണ്ണിമാങ്ങള്‍ നിലത്തുവീണ് ഉപയോഗ ശൂന്യമായി പോവാറാണ് പതിവ്. എന്നാല്‍ കണ്ണിമാങ്ങ പ്രായത്തിലെത്തുമ്പോള്‍ തന്നെ പറിച്ചെടുത്ത് ഏറെ നാള്‍ സൂക്ഷിച്ച് വെച്ച് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കണ്ണിമാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കുന്നതിന് പല രീതികളുണ്ട്.

sameeksha-malabarinews

1. ഉണക്കി ഉപ്പ് ഇടുക:

കണ്ണിമാങ്ങകള്‍ നന്നായി കഴുകി ഉണക്കുക.
വെള്ളം പൂര്‍ണമായും പോകുന്നതുവരെ വെയിലത്തു വയ്ക്കുക.
ഉണങ്ങിയ കായ്കള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുക.
ദീര്‍ഘകാലം കേടാകാതെ ഇരിക്കും.

2. ഉപ്പുവെള്ളത്തില്‍ ഇടുക:

കണ്ണിമാങ്ങകള്‍ നന്നായി കഴുകുക.
വെള്ളത്തില്‍ കല്ലുപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിച്ചുക.
കായ്കള്‍ ഈ വെള്ളത്തിലിട്ട് കുറച്ച് ദിവസം വയ്ക്കുക. ( ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റണം)
പിന്നീട് കായ്കള്‍ എടുത്ത് ഉണക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുക.

3. നല്ലെണ്ണയില്‍ ഇടുക:

കണ്ണിമാങ്ങകള്‍ നന്നായി കഴുകി ഉണക്കുക.
കായ്കള്‍ നല്ലെണ്ണയില്‍ വറുത്ത് എടുക്കുക.
വറുത്ത കായ്കള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പൊടിക്കുക.
ഈ പൊടി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുക.

4.കല്ലുപ്പ് ഇടുക

കണ്ണിമാങ്ങകള്‍ നന്നായി കഴുകി വെള്ളം നന്നായി വാര്‍ത്ത് തുടച്ചുവെക്കുക. ഒരു ഭരണി അല്ലെങ്കില്‍ മണ്‍കലം എടുത്ത് ആദ്യം കുറച്ച് കല്ലുപ്പ് വിതറി അതിനുമുകളില്‍ ഒരു നിര കണ്ണിമാങ്ങ പരത്തി അതിനുമുകളില്‍ വീണ്ടും കല്ലുപ്പ് വിതറി അതിനുമുകളില്‍ വീണ്ടും കണ്ണിമാങ്ങ പരത്തി തട്ടുതട്ടായി ഇട്ടുവെക്കുക. ശേഷം മുകള്‍ഭാഗം വെള്ളതുണി ഉപയോഗിച്ച് കെട്ടി വെച്ച് മൂടിവെച്ച് അടച്ച് വെക്കുക. രണ്ട് ദിവസം കഴിയുമ്പോള്‍ ഇട ദിവസങ്ങളില്‍ ഒന്ന് പാത്രം കുലിക്കിക്കൊടുക്കുകയോ ഇളക്കി കൊടുക്കുകയോ ചെയ്യാം. വെള്ളം ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു വര്‍ഷം വരെ ഇങ്ങനെ കണ്ണിമാങ്ങ കേടുവരാതെ സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!