ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് ചാടി

കോട്ടയം :ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് ചാടി. അപ്പാഞ്ചിറയില്‍ വെച്ചാണ് ഓടുന്ന ട്രെയിനിന്നും യുവാവ് പുറത്തേക്ക് ചാടിയത്. കൊല്ലം സ്വദേശി അന്‍സറാണ് ചാടിയത്. വേണാട് എക്‌സ്പ്രസില്‍ നിന്നുമാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് എന്തിനാണ് പുറത്തേക്ക് ചാടിയതെന്ന കാര്യം റെയില്‍വേ പോലീസ് അന്വേഷിച്ച് വരികയാണ്.

റെയില്‍വേ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ട്രെയിനിന്റെ വാതില്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ വാതില്‍ പടിയില്‍ നിന്ന് അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്ര ചെയ്തിരുന്നത്. ഇത് കണ്ട യാത്രക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് യുവാവ് പുറത്തേക്ക് എടുത്തുചാടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top