Section

malabari-logo-mobile

ദോഹയില്‍ പോലീസ് ചമഞ്ഞ് ടാക്‌സി ഡ്രൈവറില്‍ നിന്ന് പണംതട്ടിയ വിദേശയുവതിക് തടവ് ശിക്ഷ

HIGHLIGHTS : ദോഹ: ടാക്‌സി ഡ്രൈവറില്‍ നിന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് പിടിയിലായ യുവതിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. സോമാലിയന...

ദോഹ: ടാക്‌സി ഡ്രൈവറില്‍ നിന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് പിടിയിലായ യുവതിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. സോമാലിയന്‍ യുവതിക്കാണ് ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ദോഹയിലെ അൽ സദ്ദിൽ നിന്നും ടാക്സിയിൽ കയറിയ യുവതി താൻ മദീനത് ഖലീഫയിലെ ഗതാഗത വകുപ്പിലെ പോലീസ്​ ഓഫീസറാണെന്ന് ഡ്രൈവറെ അറിയിക്കുകയായിരുന്നു.

തുടർന്ന് അന്വേഷണത്തിെൻറ ആവശ്യത്തിനാണന്ന് തെറ്റിദ്ധരിപ്പിച്ച് ഡ്രൈവറുടെ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്​, വാഹനത്തിതന്റെ രജിസ്​ട്രേഷൻ എന്നിവ കൈക്കലാക്കാൻ ശ്രമിച്ചു. എന്നാൽ കൈയിൽ ഐ.ഡി കാർഡ് മാത്രം കൈയിലുണ്ടായിരുന്ന ഡ്രൈവർ തന്റെ ഓഫീസിലാണ് മറ്റ് രേഖകൾ എന്നറിയിക്കുകയായിരുന്നു. തുടർന്ന് അൽ റയ്യൻ ഗതാഗത വകുപ്പ് ഓഫീസിലേക്ക് പോകാൻ ഡ്രൈവറോട് ആവശ്യപ്പെടുകയും ഓഫീസിൽ എത്തിയശേഷം 6000 റിയാൽ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇത്രയും തുക ഇല്ലെന്ന് അറിയിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 400 റിയാൽ ബലം പ്രയോഗിച്ച് വാങ്ങി സ്​ഥലം വിടുകയായിരുന്നു.

sameeksha-malabarinews

ഇതിനുശേഷം ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ ഈർജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!