സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: കോല്‍മണ്ണിയില്‍ സ്പിന്നിങ് മില്‍ ജങ്ഷനില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലക്കും പരപ്പനങ്ങാടിയില്‍ നിന്ന് മഞ്ചേരിയിലേക്കും വരികയായിരുന്ന ബസുകളണ് കൂട്ടിയിടിച്ചത്.

വേങ്ങര കാരാത്തോട് അബ്ദുള്‍ വഹാബ്(18), മുഹമ്മദ് നൗഫല്‍(26), അബ്ദുള്‍ ജലീല്‍ ചറൂര്‍, കുഞ്ഞിമുഹമ്മദ്(63), കോട്ടുമല ഷഹല്‍(24), പയ്യനാട് നടരാജന്‍(46), കാരാത്തോട് കോയ (65), മണ്ണാര്‍കാട് അബ്ദുറഷീദ്(24), മുണ്ടുപറമ്പ് അര്‍ച്ചന(21), ഹാജിയാര്‍പള്ളി അലവി(65), വേങ്ങര ഫാത്തിമ(49), സ്വാലിഹ്(54), അബ്ദുറഊഫ്(40), വേങ്ങര മുഹമ്മദ്(58), പാണക്കട് സുബദ(45) എന്നിവരെ മലപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടക്കലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top