HIGHLIGHTS : പരപ്പനങ്ങടി: സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് പി. ഉബൈദുള്ള എം.എല്‍. എ പറഞ്ഞു. എന്റെ മലപ്...
പരപ്പനങ്ങടി: സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് പി. ഉബൈദുള്ള എം.എല്‍. എ പറഞ്ഞു. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം ക്യാമ്പയിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. അക്ഷയ, സാക്ഷരത, കുടുംബശ്രീ തുടങ്ങിയവ ജില്ലയുടെ വിജയ വഴിയിലെ നാഴിക കല്ലുകളാണെന്നും എം.എല്‍.എ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയാകാന്‍ തയ്യാറെടുക്കുന്ന മലപ്പുറം ഈ പദ്ധതി വിജയകരമായി ഏറ്റെടുക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇലക്ട്രോണിക് പണമിടപാട് പ്രോല്സാപ്പിക്കുന്നതിന് ജില്ലയില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം. ചെമ്മങ്കടവ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഷഹിന്‍ എം ആണ് പദ്ധതിക്ക് വേണ്ടി ലോഗോ തയ്യാറാക്കിയത്. ഷഹിന്‍ പ്രത്യേക ഉപഹാരം എം.എല്‍.എ ചടങ്ങില്‍ നല്കി. കുടുംബശ്രീ തയ്യാറാക്കിയ ഇലക്ട്രോണിക്സ് പണമിടപാട് സംബന്ധിച്ച വിഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കലക്ട്രേറ്റ് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.യു. അരുണ്‍, വി. രാമചന്ദ്രന്, ആര്.ഡി.ഒ ടി.വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.