കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അടുത്ത രണ്ടുദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മഴ പെയ്തു.

ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കും. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ നാലു മുതല്‍ അഞ്ച് സെന്റിമീറ്റര്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴ ലഭിക്കുമെങ്കിലും കാറ്റിന്റെ ശക്തി താരതമ്യേന കേരളത്തില്‍ കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ സൂചിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top