Section

malabari-logo-mobile

രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

HIGHLIGHTS : District Collector's proposal to install lights from Ramanattukara to Velamam

ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ അപകടം കൂടുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ എ ഗീതയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു.

അപകടങ്ങള്‍ കൂടുന്ന മേഖലകളിലും പ്രവൃത്തി പുരോഗമിക്കുന്ന ഭാഗങ്ങളിലും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വളവുകളിലും മറ്റു വെളിച്ചക്കുറവുള്ള ഭാഗങ്ങളിലും അടിയന്തിരമായി ലൈറ്റുകള്‍ സ്ഥാപിക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

sameeksha-malabarinews

എഡിഎം സി.മുഹമ്മദ് റഫീഖ്, കോഴിക്കോട് ആര്‍.ടി.ഒ പി.ആര്‍ സുമേഷ്, റീജിയണല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ബിജുമോന്‍, സൗത്ത് സോണ്‍ ട്രാഫിക്ക് എ.സി.പി ജോണ്‍സണ്‍, ദേശീയപാത അതോറിറ്റിയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!