തിരൂരങ്ങാടി:ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റു.
കാൽനട യാത്രക്കാരനായ വെഞ്ചാലി കൈപ്പുറത്തായം സ്വദേശി അബ്ദുറഹ്മാൻ (62), ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി വിഷ്ണു (23, അജിത്ത് (23 )എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




