Section

malabari-logo-mobile

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കും: മുഖ്യമന്ത്രി

HIGHLIGHTS : The distribution of free food kits will continue this month; Kit will also be provided to guest workers: CM

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു.

നാളെ മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഡബിള്‍ ലെയര്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരുടെ കയ്യില്‍ സത്യവാങ്മൂലം ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ട് കടകള്‍ തുറക്കരുതെന്നും വര്‍ക്ക് ഷോപ്പുകള്‍ക്ക് ആഴ്ചയിലെ അവസാന രണ്ടു ദിനം പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പള്‍സ് ഓക്സിമീറ്ററിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുറത്ത് പോയി വരുന്നവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ജീവനും ജീവനോപാധിയും കണക്കിലെടുക്കുമ്പോള്‍ ജീവനാണ് വില കൊടുക്കുന്നത്.

സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ പോലെ മറ്റൊന്നും ഫലപ്രദമല്ല. രോഗികളുടെ എണ്ണം കൂടിയാല്‍ മരണവും കൂടും.അത് ഒഴിവാക്കണം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ രോഗികളുടെ എണ്ണം കുറയില്ല. ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും ഫലമറിയാന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കാന്‍ 25,000 പൊലീസിനെ നിയോഗിക്കും.സര്‍ക്കാര്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡിനെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി ഉണ്ടാകും. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തും. ജില്ല വിട്ട് പോകുന്നതിന് പാസ് വേണ്ട. ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കേസെടുക്കും. അടിയന്തര അന്തര്‍ ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം. നിര്‍മ്മാണ പ്രവര്‍ത്തനം. അതിഥി തൊഴിലാളികള്‍ കോവിഡ് ബാധിതരല്ല എന്ന് കരാറുകാര്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ അവര്‍ക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!