Section

malabari-logo-mobile

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശജനകം: സോണിയ ഗാന്ധി

HIGHLIGHTS : Congress' performance in Assembly polls disappointing: Sonia Gandhi

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ പ്രവര്‍ത്തക സമതി ഉടന്‍ ചേരുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ ഗാന്ധിയുടെ അഭിപ്രായ പ്രകടനം. തിരിച്ചടികളില്‍നിന്ന് പാര്‍ട്ടി പാഠം പഠിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

sameeksha-malabarinews

ഈ സാഹചര്യത്തില്‍ കൂടിയാണ് സോണിയ ഗാന്ധിയുടെ അഭിപ്രായപ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി.
നേരിട്ട തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം എത്രയും പെട്ടെന്നു കൂടി ഫലം വിശകലനം ചെയ്യും. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തിരിച്ചടികളില്‍നിന്ന് പാര്‍ട്ടി പാഠം പഠിക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അസമിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാ ജനകം തന്നെയായിരുന്നു കേരളത്തില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യം വെച്ചെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ വലിയ പരാജയം നേരിട്ടു.
അതേ സമയം കേരളത്തിലും ബഗാളിലും തമിഴ്‌നാട്ടിലും അധികാരത്തിലെത്തിയ, പിണറായി വിജയന്‍, മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ എന്നിവരെ സോണിയ അഭിനന്ദിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!