Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 3,949 പേര്‍ക്ക് രോഗബാധ; 3,224 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity was 32.03 percent 3,615 through direct contact Health workers0 181 without knowing the source 44,938 people were treated for th...

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് (4,405 പേര്‍). 32.03 ശതമാനമാണ് ഇന്ന് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,615 പേര്‍ക്കാണ് രോഗബാധ. 181 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 138 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

66,822 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,938 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,325 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 208 പേരും 111 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 13 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

sameeksha-malabarinews

അതിനിടെ ജില്ലക്ക് ആശ്വാസമായി വെള്ളിയാഴ്ച 3,224 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,48,732 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനം കടുത്ത ആരോഗ്യ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗികളുമായി നേരിട്ട് ഇടപഴകുന്നവരിലാണ് കൂടുതലായും വൈറസ്ബാധയുള്ളത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക.

ആശങ്കയല്ല, ജാഗ്രതയാണ് പൊതുസമൂഹത്തില്‍ നിന്നുണ്ടാകേണ്ടത്. സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഫലപ്രദമാക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. ആരില്‍ നിന്നും വൈറസ് ബാധയുണ്ടാകാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗ വ്യാപനം കണക്കിലെടുത്ത് അത്യാവശ്യത്തിനു മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. ഇങ്ങനെ പുറത്തുപോകുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയും രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുകയും വേണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 38
ആലങ്കോട് 92
ആലിപ്പറമ്പ് 36
അമരമ്പലം 11
ആനക്കയം 38
അങ്ങാടിപ്പുറം 58
അരീക്കോട് 20
ആതവനാട് 52
ഊരകം 17
ചാലിയാര്‍ 07
ചീക്കോട് 57
ചേലേമ്പ്ര 38
ചെറിയമുണ്ടം 10
ചെറുകാവ് 36
ചോക്കാട് 14
ചുങ്കത്തറ 13
എടക്കര 22
എടപ്പറ്റ 10
എടപ്പാള്‍ 71
എടരിക്കോട് 20
എടവണ്ണ 40
എടയൂര്‍ 27
ഏലംകുളം 21
ഇരിമ്പിളിയം 25
കാലടി 14
കാളികാവ് 19
കല്‍പകഞ്ചേരി 24
കണ്ണമംഗലം 35
കരുവാരക്കുണ്ട് 104
കാവനൂര്‍ 39
കീഴാറ്റൂര്‍ 29
കീഴുപറമ്പ് 31
കോഡൂര്‍ 30
കൊണ്ടോട്ടി 64
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 106
കുറുവ 18
കുറ്റിപ്പുറം 73
കുഴിമണ്ണ 19
മക്കരപ്പറമ്പ് 19
മലപ്പുറം 245
മമ്പാട് 28
മംഗലം 20
മഞ്ചേരി 135
മങ്കട 15
മാറാക്കര 29
മാറഞ്ചേരി 30
മേലാറ്റൂര്‍ 18
മൂന്നിയൂര്‍ 80
മൂര്‍ക്കനാട് 34
മൂത്തേടം 07
മൊറയൂര്‍ 28
മുതുവല്ലൂര്‍ 22
നന്നമ്പ്ര 28
നന്നംമുക്ക് 20
നിലമ്പൂര്‍ 36
നിറമരുതൂര്‍ 19
ഒതുക്കുങ്ങല്‍ 31
ഒഴൂര്‍ 13
പള്ളിക്കല്‍ 54
പാണ്ടിക്കാട് 38
പരപ്പനങ്ങാടി 59
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 132
പെരുമണ്ണ ക്ലാരി 17
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 64
പൊന്മള 08
പൊന്മുണ്ടം 12
പൊന്നാനി 44
പൂക്കോട്ടൂര്‍ 39
പോരൂര്‍ 66
പോത്തുകല്ല് 26
പുലാമന്തോള്‍ 30
പുളിക്കല്‍ 45
പുല്‍പ്പറ്റ 24
പുറത്തൂര്‍ 38
പുഴക്കാട്ടിരി 12
താനാളൂര്‍ 20
താനൂര്‍ 20
തലക്കാട് 32
തവനൂര്‍ 47
താഴേക്കോട് 39
തേഞ്ഞിപ്പലം 56
തെന്നല 08
തിരുനാവായ 40
തിരുവാലി 20
തൃക്കലങ്ങോട് 34
തൃപ്രങ്ങോട് 33
തുവ്വൂര്‍ 13
തിരൂര്‍ 54
തിരൂരങ്ങാടി 61
ഊര്‍ങ്ങാട്ടിരി 23
വളാഞ്ചേരി 59
വളവന്നൂര്‍ 31
വള്ളിക്കുന്ന് 78
വട്ടംകുളം 36
വാഴക്കാട് 45
വാഴയൂര്‍ 19
വഴിക്കടവ് 14
വെളിയങ്കോട് 16
വേങ്ങര 42
വെട്ടത്തൂര്‍ 26
വെട്ടം 27
വണ്ടൂര്‍ 63

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!