കോവിഡ് വ്യാപനം: കര്‍ണാടകയിലും ലോക്ക്ഡൗണ്‍

കര്‍ണാടകയില്‍ 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡ് മാര്‍ഗമുള്ള സംസ്ഥാനാന്തര യാത്ര അനുവദിക്കില്ല. നേരത്തെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും ട്രെയിനുകളുമുണ്ട്.

ഹോട്ടലുകളും ബാറുകളും പബ്ബുകളും അടഞ്ഞു കിടക്കും. മാംസം, പച്ചക്കറി, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 6 മുതല്‍ 10 വരെ തുറക്കാം.

കൊറോണ കര്‍ഫ്യു വിജയകരമാകാത്തതിനാലാണ്‌ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ നടപ്പിലാക്കുന്നതെന്ന്‌ മുഖ്യമന്ത്രി ബിഎസ്‌ യദൂരിയപ്പ പറഞ്ഞു

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം മാത്രം. കൊവിഡ് ബാധിതര്‍ 18 ലക്ഷം കവിഞ്ഞ സംസ്ഥാനത്ത് ഇന്നലെ മാത്രം 592 പേര്‍ മരിച്ചു.

 

Share news
error: Content is protected !!
Scroll to Top