തിരുവനന്തപുരം ഡിപ്ലമാറ്റിക് ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ്‌് അഡ്‌മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലിയുടെ എ്‌ല്ലാ നയതന്ത്ര പരിരക്ഷയും ഒഴിയാക്കിയാതായി ദുബൈ സര്‍ക്കാര്‍. നയതന്ത്ര ഐഡി കാര്‍ഡ് തിരിച്ചെടുത്തെന്നും, എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയതായും കേരളത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു.
നയതന്ത്ര പരിരക്ഷയില്ലാതായ സാഹചര്യത്തില് എന്‍ഐഎ സംഘം വീണ്ടും ദുബൈയിലെത്തി ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹൂസൈന്‍ അല്‍സാബി ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സമയത്ത് കോണ്‍സുലേറ്റിന്റെ ചുമതല വഹിച്ച അഡ്‌മിന്‍ അറ്റാഷെ ആയിരുന്നു റാഷിദ് അലി.


Share news