Section

malabari-logo-mobile

ഡോ. സാലിം അലി ജന്‍മദിനത്തില്‍ കടലുണ്ടിയില്‍ പക്ഷി നിരീക്ഷണം

HIGHLIGHTS : വള്ളിക്കുന്ന്:ഇന്ത്യയിലെ പ്രമുഖ പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ ജന്മ ദിനത്തിൽ  ദേശീയ പക്ഷി നിരീക്ഷണ ദിനാചരണത്തി ന്റെ ഭാഗമായി  കടലുണ്ടി -വള്ളിക്...

വള്ളിക്കുന്ന്:ഇന്ത്യയിലെ പ്രമുഖ പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ ജന്മ ദിനത്തിൽ  ദേശീയ പക്ഷി നിരീക്ഷണ ദിനാചരണത്തി ന്റെ ഭാഗമായി  കടലുണ്ടി -വള്ളിക്കുന്നു കമ്മ്യുണിറ്റി റിസർവ്വും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും   സംയുക്തമായി  കമ്മ്യുണിറ്റി റിസർവ് മേഖലയിൽ   പക്ഷി  നിരീക്ഷണവും ദേശടന പക്ഷികളെ സംബന്ധിച്ചുള്ള ക്ലാസ്സും സംഘടിപ്പിച്ചു.

പ്രമുഖ പക്ഷി നിരീക്ഷകനായ വിജേഷ് വള്ളിക്കുന്ന്  ഉദ്ഘാടനം ചെയ്തു.  മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത  വഹിച്ചു. പക്ഷി  നിരീക്ഷകരായ കെ.ഷിറാസ്,ടി.പി ബഷീർ,പി.ടി.ഷിബു. പി. ടി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം. സി. വിജയകുമാർ
ഗ്രേഡ് ഫോറെസ്റ്റർ  ടി. പി. മനോജ്‌ നന്ദിയും പറഞ്ഞു .കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി പത്തോളം പക്ഷി നിരീക്ഷകരാണ് എത്തിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!